2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഏക്നാഥ് ഷിന്‍ഡെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫട്‌നാവിസ് ഉപ മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ മഹാനാടകത്തിനൊടുവില്‍ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലെ ദര്‍ബാര്‍ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് ഉപ മുഖ്യമന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7.30 നാണ് നടന്നത്. ശിവസേന നേതാവായിരുന്ന ബാല്‍താക്കറേയും അനുസമരിച്ചായിരുന്നു സത്യപ്രതിജ്ഞ. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും നടക്കുക.

അതേ സമയം ബാലാസാഹേബിന്റെ ഹിന്ദുത്വയ്ക്കും തങ്ങളുടെ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ വികസനത്തിനും വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനമെന്ന് ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല തനിക്കാണെന്നും അധികാരത്തിന് വേണ്ടിയല്ല, ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തിരുന്നു.
സവര്‍ക്കറിനും ഹിന്ദുത്വയ്ക്കും എതിരായി നിന്നവരോടൊപ്പം ശിവസേന കൂട്ടുകെട്ട് ഉണ്ടാക്കി. ജനവിധി ശിവസേന അപമാനിച്ചു. ദാവൂദ് ഇബ്രാഹിമിനെ എതിര്‍ക്കുകയും അതേസമയം, ദാവൂദിനെ സഹായിച്ചതിന് ജയിലില്‍ പോയ ആളെ മന്ത്രസഭയില്‍ നിലനിര്‍ത്തിയെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നും ആയിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചാണ് പ്രഖ്യാപനമുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.