ഓയൂര്‍: ഓണ്‍ലൈന്‍ പഠനത്തിനായി ലഭിച്ച ഫോണില്‍ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പോക്‌സോകേസില്‍ അറസ്റ്റില്‍. പാരിപ്പള്ളി വേളമാനൂര്‍ പൂവത്തൂര്‍ രാജേഷ് ഭവനില്‍ ശ്യാംകുമാര്‍(26) ആണ് അറസ്റ്റിലായത്.
ഫെയ്‌സ് ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പരിചയപ്പെട്ട ശ്യാം പെണ്‍കുട്ടിയുമായി അടുത്തു.
കഴിഞ്ഞ ദിവസം ശ്യാം പെണ്‍കുട്ടിയെ വിളിച്ച് തനിക്ക് പനിയാണെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഓയൂരില്‍ നിന്നും ബസ് കയറി വേളമാനൂരെത്തി. പെണ്‍കുട്ടിയെ കാത്ത് ശ്യാംകുമാര്‍ അവിടെ നിന്നിരുന്നു.
അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments are closed for this post.