ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ കേബിള്‍ കാറിനുള്ളില്‍ ആറു കുട്ടികളടക്കം എട്ട് പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണു സംഭവം. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. 1200 അടി മുകളില്‍ വച്ചാണ് കേബിള്‍ കാറിന്റെ പ്രവര്‍ത്തനം നിലച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളില്‍ പോകാനായി താഴ്‌വര കടക്കാനായാണ് കുട്ടികള്‍ കേബിള്‍ കാറില്‍ കയറിയത്.
കുട്ടികളോടൊപ്പം കേബിള്‍ കാറില്‍ രണ്ട് മുതിര്‍ന്നവരുമുണ്ട്. ഇവരിലൊരാളായ ഗുള്‍ഫ്രാസ് എന്ന വ്യക്തിയാണു വിവരം പാക്കിസ്ഥാന്‍ മാധ്യമമമായ ജിയോ ന്യൂസിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേബിള്‍ കാറിനുള്ള ഒരുകുട്ടി ബോധരഹിതനായതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ഹെലികോപ്റ്റര്‍ എത്തിയെങ്കിലും മടങ്ങിപ്പോയി.
കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളുടെ ആരോഗ്യ നില മോശമാണ്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണെന്നും ഹെലികോപ്ടറിന്റെ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധ്യമല്ലെന്നു പാക്കിസ്ഥാന്റെ രക്ഷാപ്രവര്‍ത്തന സംഘത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു.
A rescue operation is underway as eight people, including six children, are stranded in a cable car around 900 feet above the ground after a cable snapped in Battagram, Pakistan.
— World Times (@WorldTimesWT) August 22, 2023
#accident https://t.co/V1PhUJq7BS
Comments are closed for this post.