കുവൈത്ത്: ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിലെ ത്രികക്ഷി സമിതിയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി നടത്തിയ പരിശോധനയിൽ ഉമ്മുൽ-ഹൈമാൻ ഏരിയയിൽ ഹോം സലൂൺ സേവനങ്ങൾ നൽകിയതിന് വിവിധ രാജ്യക്കാരായ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ എട്ട് പ്രവാസികളെ യാണ് പിടികൂടിയതെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഉമ്മുൽ-ഹൈമാൻ ഏരിയയിൽ ഹോം സലൂൺ സേവനങ്ങൾ നടത്തുകയായിരുന്നു ഇവർ.
വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് ധഹർ, ഫർവാനിയ, കബ്ദ് എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ 24 പേരെയും സംഘം അറസ്റ്റ് ചെയ്തു.
Comments are closed for this post.