2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സെനഗലില്‍ സ്റ്റേഡിയത്തിന്റെ മതിലിടിഞ്ഞ് വീണ് എട്ടു പേര്‍ മരിച്ചു

49 പേര്‍ക്ക് പരുക്ക്

ഡാകര്‍: സെനഗലില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ മതിലിടിഞ്ഞ് വീണ് എട്ടു പേര്‍ മരിച്ചു. സെനഗലിലെ ഡാക്കറിലെ ഡെംപ ഡയപ് സ്റ്റേഡിയത്തിലെ മതിലിടിഞ്ഞുവീണ് അപകടമുണ്ടായത്. അപകടത്തില്‍ 49 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ലീഗ് കപ്പിന്റെ ഫൈനല്‍ മത്സരമായിരുന്നു സ്റ്റേഡിയത്തില്‍. മത്സരത്തിന്റെ അവസാനം ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം നിയന്ത്രിക്കാനായി പൊലിസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടയിലാണ് സ്റ്റേഡിയത്തിന്റെ മതിലിഞ്ഞുവീണത്.

യൂണിയന്‍ സ്‌പോര്‍ട്ടീവ് ക്വാകമിനെ 2-1 ന് സ്‌റ്റേഡ് ഡെ മബോര്‍ കിരീടം നേടിയതോടെയാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.