
തിരുവനന്തപുരം: നെറ്റ് പരീക്ഷാതിയതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍. ബലിപെരുന്നാള്‍ ദിനത്തിലെ പരീക്ഷ മാറ്റിവെയ്ക്കണമെന്നാണാവശ്യം. സാധാരണ അറബിക്, ഉറുദു, പേര്‍ഷ്യന്‍ പരീക്ഷകളാണ് ആദ്യഘട്ടത്തില്‍ നടത്താറുള്ളത്.
ജൂലൈ 8,9,10,11 തിയതികളില്‍ നടത്താനുദ്ദേശിച്ചിട്ടുള്ള പരീക്ഷകള്‍ പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നതിലാണ് പരീക്ഷാതിയതിയില്‍ മാറ്റം ആവശ്യപ്പെട്ടിട്ടുള്ളത്. പരീക്ഷയെക്കുറിച്ചുള്ള ആശങ്ക ഉന്നയിക്കാന്‍ യുജിസി/എന്‍ടിഎയുമായി ബന്ധപ്പെടാനാണ് വിദ്യാര്ഥികളൊരുങ്ങുന്നത്.