ദോഹ: രാജ്യത്തെ 10 കേന്ദ്രങ്ങളില്‍ ‘ഈദിയ’ എടിഎം സേവനം ലഭ്യമാക്കി. ഈദ് നാളുകളില്‍ ഉപഭോക്താക്കള്‍ക്ക് 5, 10, 50, 100 റിയാല്‍ കറന്‍സികള്‍ മാത്രം പിന്‍വലിക്കുന്നതിനു വേണ്ടിയുള്ള എടിഎം സേവനമാണിത്. പ്ലേസ് വിന്‍ഡം മാള്‍, അല്‍ മിര്‍ഖബ് മാള്‍, മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ഖോര്‍ മാള്‍, അല്‍മീറ (തുമാമ, മൈതര്‍), ദോഹ വെസ്റ്റ് വാക്ക് എന്നീ പത്ത് ലൊക്കേഷനുകളിലാണ് ഈദിയ എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഈദിയ എന്ന പേരിലുള്ള എടിഎം ഇക്കഴിഞ്ഞ ഈദുല്‍ ഫിത്‌റിലാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തുടക്കമിട്ടത്. കുട്ടികള്‍ക്ക് പണം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ പെരുന്നാള്‍ നാളില്‍ നല്‍കുന്ന ഈദ് പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈദിയ എടിഎം സേവനം.
Comments are closed for this post.