2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എടവണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചകേസില്‍ തോക്ക് നല്‍കിയ യു.പി സ്വദേശി അറസ്റ്റില്‍

എടവണ്ണയില്‍ യുവാവ് വെടിയേറ്റുമരിച്ച കേസില്‍ തോക്ക് നല്‍കിയ യു.പി സ്വദേശി അറസ്റ്റില്‍

യുവാവ് വെടിയേറ്റു മരിച്ചകേസില്‍ തോക്ക് നല്‍കിയ യു.പി സ്വദേശി അറസ്റ്റില്‍

 

ഗാസിയാബാദ്: നിലമ്പൂര്‍ എടവണ്ണ ചെമ്പക്കുത്തില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് തോക്ക് നല്‍കിയത് ഉത്തര്‍പ്രദേശ് സ്വദേശി. മുഖ്യ പ്രതി മുഹമ്മദ് ഷാന് തോക്ക് നല്‍കിയ ഖുര്‍ഷിദ് ആലമിനെ ഉത്തര്‍ പ്രദേശിലെ ഹാപ്പൂരില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ ഒരു കേസില്‍ അകപ്പെട്ട് ജയിലില്‍ കിടക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ഒരു ലക്ഷത്തി പതിനായിരം രൂപക്കാണ് ഖുര്‍ഷിദില്‍ നിന്നും മുഹമ്മദ് ഷാന്‍ പിസ്റ്റള്‍ വാങ്ങിയതെന്ന് പൊലിസ് പറയുന്നു.

റിദാന്‍ ബാസിത്ത് കൊലക്കേസില്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം ഗാസിയാബാദിലെത്തിയിരുന്നു.
അതേ സമയം കൊലക്കുശേഷം രണ്ടു ഫോണുകള്‍ പുഴയില്‍ എറിഞ്ഞു എന്നായിരുന്നു പ്രതിയുടെ മൊഴി. രണ്ടുദിവസം ചാലിയറില്‍ തിരച്ചില്‍ നടത്തിയിട്ടും ഫോണ്‍ കണ്ടെത്താന്‍ ആയിട്ടില്ല.
വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ഇവിടെ നിന്നാണ് വാങ്ങിയതെന്ന് മുഖ്യപ്രതി മൊഴി നല്‍കിയിരുന്നു. ഡല്‍ഹിയില്‍ നിന്നും മടങ്ങുന്നതിനിടെ ഗാസിയാബാദില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്നായിരുന്നു മുഖ്യ പ്രതി മുഹമ്മദ് ഷാനിന്റെ മൊഴി.

ഒരു ലക്ഷത്തോളം രൂപക്കാണ് തോക്ക് വാങ്ങിയത്. മറ്റാരെങ്കിലും തോക്ക് വാങ്ങാന്‍ സഹായിച്ചിട്ടുണ്ടോ എന്നാണ് പൊലിസ് അന്വേഷണം. തോക്ക് വാങ്ങാന്‍ കൂടെപ്പോയ ആളും സഹായിച്ച മറ്റു രണ്ടുപേരും റിമാന്‍ഡിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനും ആയി മെയ് നാലുവരെ ആണ് മുഖ്യ പ്രതി മുഹമ്മദ് ഷാനിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം കൊല്ലപ്പെട്ട യുവാവിന്റെ ഫോണുകള്‍ കണ്ടെത്താന്‍ പൊലിസിന് ഇനിയും കഴിഞ്ഞിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.