
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. ശിവശങ്കറിന്റെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച മൊഴി രേഖപ്പെടുത്താന്‍ നാളെ രാവിലെ 10ന് ഇഡി കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ്.
ഇഡിയുടെ ചോദ്യങ്ങള്‍ക്കു ശിവശങ്കര്‍ എഴുതി നല്കിയ മൊഴികളില്‍ പല ഘട്ടത്തിലും രവീന്ദ്രന്റെ പേര് പരമര്‍ശിച്ചിട്ടുണ്ട്. രവീന്ദ്രന് അറിയാതെ ശിവശങ്കര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന മൊഴികളും ഇഡിക്കു തെളിവു സഹിതം ലഭിച്ചു.
ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ ആദ്യ 3 ദിവസങ്ങളില്‍ അദ്ദേഹം ചോദ്യം ചെയ്യലിനോടു സഹകരിച്ചില്ലെന്നു കാണിച്ച് കസ്റ്റഡി നീട്ടികിട്ടാന്‍ ഇഡി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. വീണ്ടും കസ്റ്റഡിയില്‍ ലഭിച്ചാല്‍ രവീന്ദ്രന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് സാധ്യത.
Comments are closed for this post.