2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തു

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ വ്യവസായിയായ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തു. നാല് കോടിയുടെ കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയത്. ചോദ്യം ചെയ്യല്‍ ഉച്ചക്ക് ശേഷവും തുടരും.

നേരത്തെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാല് കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇ.ഡി ആദ്യം കത്തയച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനായിരുന്നു നിര്‍ദേശം. തുടര്‍ച്ചയായി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഗോകുലം ഗ്രൂപ്പ് അതിന് തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സമന്‍സ് അയച്ച് ഗോഗുലം ഗോപാലനെ വിളിപ്പിച്ചതെന്നാണ് ഇ.ഡിയുടെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.