2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇഡിയുടെ നോട്ടിസ്

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണമന്നാണ് സൂചന. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.

രണ്ടാഴ്ച്ച മുമ്പാണ് ഇതുമായി ബന്ധപ്പെട്ട നോട്ടിസ് ലഭിച്ചത്.എന്നാല്‍ ഭാര്യാപിതാവിന് കൊവിഡ് പോസറ്റീവ് ആയതിനെത്തുടര്‍ന്ന് രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു.

കത്വ പെണ്‍കുട്ടിയ്ക്ക് വേണ്ടി പണ സമാഹരണം നടത്തിയതില്‍ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലം ആണ് ആരാപണം ഉന്നയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.