തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. കര്‍ശന നടപടി വേണമെന്നും ഡി.ജി.പി ശുപാര്‍ശ ചെയ്തു. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇഡി അന്വേഷിക്കുന്നത്. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോന്‍സന്റെ പുരാവസ്തുക്കള്‍ ലക്ഷ്മണ്‍ വില്പന നടത്താന്‍ ശ്രമിച്ചതിന്റെയും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. നേരത്തെ ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.
Comments are closed for this post.