
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പരിശോധന നടത്തുന്നു.പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസുറുദ്ദീന് എളമരം, ദേശീയ ചെയര്‍മാനായ ഒ.എം.എ സലാമിന്റെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.
പ്രമുഖ നേതാവായ കരമന അഷ്റഫ് മൗലവിയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.അതേ സമയം പരിശോധനയുടെ കാരണം വ്യക്തമല്ല.