
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര നേട്ടം. ആദ്യമായി സെൻസെക്സ് 50,000 പോയിന്റ് കടന്നു. 300 പോയൻറ് ഉയർന്ന് 50014.55 പോയിന്റിൽ എത്തുകയായിരുന്നു. നിഫ്റ്റിയും നേട്ടമുണ്ടാക്കുന്നുണ്ട്. നിഫ്റ്റി ആദ്യമായി 14,700 പോയൻറ് കടന്നു. കൊവിഡ് ഭീതി ഒഴിഞ്ഞതോടെയാണ് കുതിച്ചുചാട്ടമെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചതും കൂടാതെ യു.എസ് പ്രസിഡൻറായി ജോ ബൈഡൻ അധികാരമേറ്റതും ഇന്ത്യൻ വിപണിയുടെ പ്രതീക്ഷക്ക് ആക്കം കൂട്ടി.
റിലയൻസ് ഇൻഡ്ട്രീസാണ് ഓഹരി വിപണിയിൽ വ്യാഴാഴ്ച നേട്ടം കൊയ്ത ഭീമൻ.