2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച

മുംബൈ: ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ 77.42 ആണ് ഡോളറിന് എതിരെ രൂപയുടെ മൂല്യം. ചരിത്രത്തിലെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്.

വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ രൂപ നഷ്ടത്തില്‍ ആയിരുന്നു. 55 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ഇടിവ്. വിദേശ വിപണികളില്‍ അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചു.

രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വിപണികളും നഷ്ടത്തിലാണ്. സെന്‍സെക്‌സ് തുടക്കത്തില്‍ തന്നെ 713 പോയിന്റ് താഴെയെത്തി. നിഫ്റ്റി 248 പോയിന്റാണ് ഇടിഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News