2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍.ബി.ഐ; വായ്പാ പലിശ ഉയരും

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് 50 പോയിന്റ് ഉയര്‍ത്തി ആര്‍.ബി.ഐ. മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമാക്കി. ഇതോടെ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ നിരക്ക് 5.9 ശതമാനമായി ഉയര്‍ന്നു.

ഈ സാമ്പത്തിക വര്‍ഷത്തിലെ നാലാമത്തെ നിരക്ക് വര്‍ദ്ധനയാണ് ഇത്. വര്‍ധിച്ച പണപ്പെരുപ്പവും രൂപയുടെ വിലയിടിവും കണക്കിലെടുത്താണ് നടപടി. റിപ്പോ ഉയര്‍ന്നതോടെ രാജ്യത്തെ ബാങ്കുകള്‍ വിവിധ നിക്ഷേപ, വായ്പാ പലിശകള്‍ ഉയര്‍ത്തിയേക്കും.

രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനാണ് നിരക്ക് വര്‍ദ്ധനയെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള സൂചികകള്‍ക്ക് അനുസൃതമായാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022-23 സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്ത ഉല്‍പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് ഏഴു ശതമാനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പ നിരക്കും ഉയര്‍ന്നു തന്നെ നില്‍ക്കും. 6.7 ശതമാനമാണ് ആര്‍.ബി.ഐ പ്രതീക്ഷിക്കുന്ന നിരക്ക്. എംപിസിയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 7.2 ശതമാനമാണ്.

കാര്‍ഷിക, സേവന മേഖലകളുടെ മികച്ച പ്രകടനം കാരണം ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ച കൈവരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.