കൊച്ചി: സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടന്നു. പവന് 1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഉക്രൈനിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈമാസം ഇതുവരെ 3000ലധികം രൂപയാണ് വര്‍ധിച്ചത്.
Comments are closed for this post.