2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിദേശ വിനിമയ ചട്ടലംഘനം; ഫ്‌ളിപ്കാര്‍ട്ടിന് 10,600 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടിസ്

ന്യൂഡല്‍ഹി: വിദേശ വിനിമയ ചട്ടം(ഫെമ)ലംഘിച്ചെന്നാരോപിച്ച് പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടിസ്.

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഉള്‍പ്പടെ 10 സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. വിദേശ വിനിമയ മാനേജുമെന്റ് നിയമത്തിന്റെ വിധിനിര്‍ണയ അതോറിറ്റി ജൂലായില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി കുറ്റംചുമത്തിയിട്ടുള്ളത്.

2009നും 2015നും ഇടയില്‍ ഫ്‌ളിപ്കാര്‍ട്ടും സിംഗപൂരിലെ സ്ഥാപനവും ഉള്‍പ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘനം നടന്നിട്ടുള്ളതെന്നാണ് ആരോപണം. 2018ല്‍ വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തിരുന്നു.

ഇഡിയുടെ നോട്ടിസ് പ്രകാരം കാര്യങ്ങള്‍ വിശദമായി വിലയിരുത്തിവരികയാണെന്ന് ഫ്‌ളിപ്കാര്‍ട്ട് അധികൃതര്‍ പറഞ്ഞു. 2012ലാണ് ഇതുസംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News