
ന്യൂഡല്‍ഹി: ബംഗാളിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം. അടുത്ത 72 മണിക്കൂറിനുള്ളില്‍ പോസ്റ്ററുകളും ഹോര്‍ഡിംഗ്സും നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം.
കൊവിഡ് വാക്സിനേഷന് പ്രചാരണത്തിലും പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രമുള്‍പ്പെടുന്ന ഹോര്‍ഡിംഗ്സുകള്‍ വ്യാപകമായതിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഫെബ്രുവരി 26 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു.