ഇ.വി സ്‌കൂട്ടറുകള്‍ അരങ്ങുവാരുന്ന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനായി പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് കമ്പനികള്‍. വന്‍കിട വാഹനനിര്‍മ്മാതാക്കളോടൊപ്പം പുതിയ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും രംഗപ്രവേശനം ചെയ്തതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.ഇപ്പോള്‍ ഇരുചക്ര വാഹന മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഇ-ബൈക്ക്‌ഗോയും തങ്ങളുടെ ഇ-സ്‌കൂട്ടറിനായുളള ബുക്കിങ് ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുകയാണ്. 2023 ഒക്ടോബറോടെയായിരിക്കും പ്രസ്തുത സ്‌കൂട്ടറിന്റെ ബുക്കിങ് രാജ്യത്ത് ആരംഭിക്കുക. ബുക്കിങ് ആരംഭിച്ചു കഴിഞ്ഞാല്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് സ്‌കൂട്ടര്‍ ഒരു രൂപ പോലും മുടക്കാതെ തികച്ചും സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്.
വിവിധ മാധ്യമങ്ങളില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇ-ബൈക്ക്‌ഗോയുടെ വരാനിരിക്കുന്ന മുവി സിറ്റി ഇലക്ട്രിക് സ്‌കൂട്ടറിന് ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമാണുള്ളത്. ഇതിന്റെ മുന്‍ സസ്‌പെന്‍ഷനില്‍ ഒരു ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പിന്നിലെ സസ്‌പെന്‍ഷനില്‍ ഒരു സൈഡ് മോണോഷോക്ക് സംവിധാനവും വാഗ്ദാനം ചെയ്യുന്നു. അത് അധിക സുഖത്തിനായി പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റുമുണ്ട്.മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്
4.1 CV (3 kW) അല്ലെങ്കില്‍ 35 Nm torque നല്‍കുന്ന ടോററ്റ് ബ്രഷ്‌ലെസ് 48V മോട്ടോറാണ് കരുത്ത് പകരുന്നത്.പരമാവധി ഏഴ് മണിക്കൂര്‍ കൊണ്ടാണ് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്. ഇത് കൂടാതെ വാഹനം
48V (54.6V പരമാവധി വോള്‍ട്ടേജ്) 10A ഇരട്ട ടൊറോട്ട് ബാറ്ററി ചാര്‍ജറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ഈ സങ്കേതം ഉപയോഗിച്ച് വാഹനത്തിന്റെ ചാര്‍ജിങ് സമയം 4 മണിക്കൂറാക്കി കുറയ്ക്കാന്‍ സാധിക്കും.
Content Highlights:ebikego ev scooter started booking in october 2023
Comments are closed for this post.