മിക്ക ആളുകളും നേരിടുന്ന പ്രശ്‌നമാണ് വസ്ത്രങ്ങളിലുണ്ടാകുന്ന പേനയുടെ മഷിയുടെ അടയാളം. പ്രത്യേകിച്ച് സ്‌കൂള്‍ യൂണിഫോമിലെ ഇത്തരം പേനയുടെ വരകള്‍ അമ്മമാര്‍ക്ക് തലവേദനയാണ്. അത്ര പെട്ടെന്നൊന്നും ഇവ പോകില്ല. കൂടുതല്‍ സമയം ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകിയാല്‍ ആ ഭാഗത്ത് തുണിയുടെ കളര്‍ മങ്ങുകയും ചെയ്യും. സ്‌കൂള്‍ യൂണിഫോം ആയതുകൊണ്ട് തന്നെ പെട്ടെന്ന് ഉപേക്ഷിക്കാനും ആകില്ല.
എന്നാല്‍ ഇനി ഇത്തരം ടെന്‍ഷന്റെ ആവശ്യമില്ല ഈസിയായി പേനയുടെ മഷി അടയാളം മായ്ച്ച് കളയാം വസ്ത്രത്തിന്റെ നിറം മങ്ങാതെ തന്നെ. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. കയ്യിലുള്ള ഏതെങ്കിലും സ്‌പ്രേ അടയാളമുള്ള ഭാഗത്ത് അടിച്ചുകൊടുത്ത ശേഷം നല്ല വൃത്തിയുള്ള വെള്ളത്തുണികൊണ്ട് നന്നായി ഉരച്ചാല്‍ മതിയാകും ഇാസിയായി പാടുകള്‍ ഇല്ലാതാവും.
മറ്റൊന്ന് നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് അടയാളമുള്ള സ്ഥലത്ത് ആവശ്യത്തിന് ഒഴിച്ച ശേഷം തുണികൊണ്ട് തുടച്ച് കളയുക.
Comments are closed for this post.