
തെഹ്റാന്: കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍ വിറങ്ങലിച്ച് ലോകം. ജപ്പാനും നിരവധി അറബ് രാജ്യങ്ങളും കേരളത്തിലെ ഇടുക്കിയും ഭൂകമ്പത്തില്‍ കുലുങ്ങി.
ഇറാന്- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തിലാണ് നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതും.
റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200ഓളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുത വിതരണവും തടസപ്പെട്ടിട്ടുണ്ട്.
ഇറാന്- ഇറാഖ് രാജ്യങ്ങളുടെ അതിര്‍ത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കടകളും കെട്ടിടങ്ങളും തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
ഹാലബ്ജയിലെ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങളാണ് ഗല്ഫ് മേഖലയിലും അനുഭവപ്പെട്ടത്. കുവൈത്തിലും വിവിധ അറബ് രാജ്യങ്ങളിലും അതിശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.
കുവൈത്ത്, യു എ ഇ യുടെ വിവിധ ഭാഗങ്ങള്‍, സഊദിയുടെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സഊദിയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി സഊദി ജിയോളജിക്കല്‍ സര്‍വേയും സ്ഥിരീകരിച്ചു.
ഇന്ന് പുലര്‍ച്ചെ ജപ്പാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജപ്പാന്റെ കിഴക്കന്‍ തീരപ്രദേശത്താണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ സെന്ദായില് നിന്ന് 351 കിലോമീറ്റര്‍ അകലെ ഹോന്‍ഷു തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 9.5 കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനമനുഭവപ്പെട്ടു. എന്നാല്‍ ഇവിടെ ആളപായങ്ങളോ കാര്യമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അവസാനമായി കേരളത്തിലെ ഇടുക്കിയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇന്നു പുലര്‍ച്ചെ 4.48 ഓടെയാണ് ഇവിടെ നേരിയ ഭൂചലനമുണ്ടായത്.
ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളിലായിരുന്നു പ്രകമ്പനം. റിക്ടര്‍ സ്കെയിലില്‍ 2.86 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവിടെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഗള്‍ഫ് മേഖലയിലെ ഭൂചലനവുമായി ഇതിനു ബന്ധമുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല .
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക