ദുബായ്: യുഎഇയിലെ ഫുജൈറയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
ഫുജൈറ എമിറേറ്റിലെ ധഡ്‌ന പരിസരത്ത് രാവിലെ 10.51 നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ രാജ്യത്ത് ചില സമയങ്ങളിൽ ഇത്തരം ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും, താമസക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
“യു.എ.ഇ.യിൽ കുറഞ്ഞതോ മിതമായതോ ആയ ഭൂകമ്പം ഉണ്ട്. എന്നാൽ ഞങ്ങൾ സജീവമായി ഭൂകമ്പം ഉണ്ടാകുന്ന ബെൽറ്റിൽ അല്ല ഉള്ളത്. അതിനാൽ തന്നെ ഞങ്ങൾ സുരക്ഷിതരാണ്” എൻസിഎമ്മിലെ വിദഗ്ദൻ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
തീവ്രത കുറഞ്ഞ ഭൂചലനമാണ് ഉണ്ടായത് എന്നതിനാൽ തന്നെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments are closed for this post.