ന്യൂഡൽഹി∙ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാൻ ആണ് പ്രഭവകേന്ദ്രം. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും വിവിധ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ ചലനമാണ് ഉണ്ടായത്.
ഡൽഹിയിലുണ്ടായ ഭൂചലനത്തിൽ 6.8 തീവ്രത രേഖപ്പെടുത്തി. 10.17ന് അനുഭവപ്പെട്ട പ്രകമ്പനം മൂന്നു സെക്കൻഡ് നീണ്ടുനിന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഭയചികിതരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി. ശാകർപുരിൽ കെട്ടിടം ചരിഞ്ഞതായി സൂചനയെന്ന് ഡൽഹി അഗ്നിരക്ഷാസേന അറിയിച്ചു.
2005ൽ പാക്കിസ്ഥാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 74,000ത്തോളം മരിച്ചിരുന്നു. ഭൂചലനത്തെ തുടർന്ന് വീടുകളിലെ ഫാനും ലൈറ്റുകളും ആടുന്നത് സമൂഹമാധ്യമങ്ങളിൽ ആളുകൾ പങ്കുവച്ചിട്ടുണ്ട്.
Comments are closed for this post.