2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജപ്പാനിലും ശക്തമായ ഭൂചലനം; ആളപായമില്ല

ടോക്കിയോ: ഗള്‍ഫ് മേഖലയിലെ അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാന്റെ കിഴക്കന്‍ തീരപ്രദേശത്തും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചയാണ് ഭൂകമ്പമുണ്ടായത്. 

ജപ്പാനിലെ സെന്‍ദായില്‍ നിന്ന് 351 കിലോമീറ്റര്‍ അകലെ ഹോന്‍ഷു തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 9.5 കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനമനുഭവപ്പെട്ടു. ആളപായങ്ങളോ കാര്യമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാന്‍ മെട്രോളജിക്കല്‍ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാഖിലും വിവിധ അറബ് രാജ്യങ്ങളിലും അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.