2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുലുങ്ങി വിറച്ച് രാജസ്ഥാന്‍; അരമണിക്കൂറിനിടെ മൂന്നുതവണ ഭൂമി കുലുങ്ങി; മണിപ്പൂരിലും ഭൂചലനം

കുലുങ്ങി വിറച്ച് രാജസ്ഥാന്‍; അരമണിക്കൂറിനിടെ മൂന്നുതവണ ഭൂമി കുലുങ്ങി; മണിപ്പൂരിലും ഭൂചലനം

ന്യൂഡല്‍ഹി: രാജസ്ഥാനിലും മണിപ്പൂരിലും ഭൂജചലനം. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലും മണിപ്പൂരിലെ ഉക്രൂലിലുമാണ് ഇന്ന് പുലര്‍ച്ചയോടെ നേരിയ തോതില്‍ ഭൂചലനമുണ്ടായത്. ജയ്പൂരില്‍ അരമണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 4.09നുണ്ടായ ആദ്യ ഭൂമി കുലുക്കം റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഏകദേശം 10 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭൂമി കുലുങ്ങിയത്. പിന്നീട് 4.22ന് രണ്ടാമത്തെ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം 5 കിലോമീറ്റര്‍ താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. മിനിട്ടുകള്‍ക്കകം മൂന്നാമതും ഭൂമി കുലുങ്ങുകയായിരുന്നു. 4.25ന് ഉണ്ടായ അവസാന ഭൂമികുലുക്കത്തില്‍ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. 10 കിലോമീറ്റര്‍ താഴ്ച്ച രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം കലാപ ഭൂമിയായി മാറിയ മണിപ്പൂരിലെ ഉക്രാലില്‍ ഇന്ന് പുലര്‍ച്ചെ 5.01നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 20 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂമി കുലുക്കത്തില്‍ ആളപായങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

earth quake in rajastan


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.