2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കുട്ടിക്കാലം മുതലേ ആര്‍.എസ്.എസിലുണ്ടെന്ന് ഇ.ശ്രീധരന്‍; എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആര്‍.എസ്.എസില്‍ നിന്നെന്നും മെട്രോമാന്‍

കോഴിക്കോട്: താന്‍ കുട്ടിക്കാലം മുതലേ ആര്‍.എസ്.എസുകാരനാണെന്നും ബി.ജെ.പിയിലേക്കുമുള്ള വരവ് പെട്ടെന്നുണ്ടാതല്ലെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍.
കേസരി വാരികക്കു നല്‍കിയ അഭിമുഖ്യത്തിലാണ് തുറന്നു പറച്ചില്‍. പാലക്കാട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തേ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ചെറിയ ക്ലാസു മുതല്‍ വിക്ടോറിയയിലെ ഇന്റര്‍മീഡിയറ്റ് കാലം വരെ അത് തുടര്‍ന്നു. വാജ്പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മാനസിക അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഒരു ന്യൂട്രല്‍ സ്റ്റാന്‍ഡ് സ്വീകരിക്കുകയായിരുന്നു. ശ്രീധരന്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക ചുമതല കഴിഞ്ഞു. അവസാനത്തെ ജോലി പാലാരിവട്ടം പാലത്തിന്റെതായിരുന്നു. അതിന്റെ കാലാവധി മാര്‍ച്ച് അഞ്ചോടെ അവസാനിക്കും. അതിനുശേഷവും സേവനം കേരളത്തിനു നല്‍കണമെന്നുണ്ട്. അതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണ്, ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന പ്രചാരണം നിലനില്‍ക്കുന്നുണ്ട്. ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് അതല്ലെന്ന് എനിക്കറിയാമെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും സമുദായത്തിന്റെതല്ല ബി.ജെ.പി.ആ പ്രതിച്ഛായ മാറ്റണം. ബി.ജെ.പി ദേശസ്നേഹികളുടെ പാര്‍ട്ടിയാണെന്നും ഇ. ശ്രീധരന്‍ അവകാശപ്പെടുന്നു.

തനിക്ക് ആര്‍.എസ്.എസില്‍ വര്‍ഗീയത അനുഭവപ്പെട്ടിട്ടില്ലെന്നു പറയുന്ന ശ്രീധരന്‍ സെക്കന്‍ഡ് ഫോം മുതല്‍ പത്താംക്ലാസ് വരെയും വിക്ടോറിയ കോളേജിലെ ഇന്റര്‍മീഡിയറ്റ് കാലത്താണ് ആര്‍.എസ്.എസിന്റെ ശിക്ഷണം നേടിയതെന്നു വ്യക്തമാക്കി. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. ഭരതന്‍ എന്ന ഭരതേട്ടനും രാ.വേണുഗോപാലുമായിരുന്നു ശിക്ഷണം നല്‍കിയത്. സംഘശാഖകളില്‍ എന്റെ ഒപ്പം ആ പ്രായത്തിലുള്ള ഒട്ടേറെ കുട്ടികളുമുണ്ടായിരുന്നു. അന്ന് മനസ്സില്‍ ഉറച്ച മൂല്യബോധമാണ് ജീവിതത്തില്‍ ഉടനീളം പ്രകടമായതെന്നും എനിക്ക് പറയാന്‍ ഒരു മടിയുമില്ല.അതിന്റെ അടിസ്ഥാനം ആര്‍.എസ്.എസ് ആണ്. എന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍.എസ്.എസാണെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു. പറഞ്ഞിട്ടുണ്ട്.

രാജ്യത്തോടും സമൂഹത്തോടുമുള്ള അചഞ്ചലമായ സ്നേഹവും ദൃഢനിശ്ചയവും സത്യസന്ധതയുമാണ് താന്‍ നരേന്ദ്രമോദിയില്‍ നിന്ന് പഠിച്ച പാഠങ്ങളെന്നും ഇ. ശ്രീധരന്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.