2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇ പോസ് മെഷീന്‍ പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയില്‍. ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷന്‍ വിതരണം മുടങ്ങി.

സാധനങ്ങള്‍ കൊടുക്കാന്‍ കഴിയാത്തത് കാരണം ഭൂരിഭാഗം വ്യാപാരികളും കടകള്‍ അടച്ചു. സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ െഎ ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യാപാരികള്‍ കടയടയ്ക്കുന്നത് ദുഷ്ടലാക്കോടെയാണന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച മുതലാണ് ഇ പോസ് മെഷീന്‍ പണിമുടക്കിത്തുടങ്ങിയത്. സാധനങ്ങള്‍ കൊടുക്കാത്തതിന്റ പേരില്‍ കാര്‍ഡുടമകളുമായി വാക്കേറ്റം കൂടിയായതോടെയാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്നുമാണ് റേഷന്‍ കടയുടമകളുടെ പരാതി. റേഷന്‍ വ്യാപാരികളുടെ സംഘടനയും കഴിഞ്ഞ ദിവസം പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. എന്‍ഐസിയ്ക്കാണ് സോഫ്‌റ്റ്വെയര്‍ കാര്യങ്ങളുടെ ചുമതലയെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. എന്നാല്‍ ഇപ്പോഴും സാങ്കേതികതകരാറ് പരിഹരിച്ചില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.