കണ്ണൂര്‍: പി. ജയരാജന്‍ സംസ്ഥാനസമിതിയില്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്കു ശേഷം ആദ്യമായി പൊതുവേദിയിലെത്തി ഇ.പി ജയരാജന്‍. സി.പി.എമ്മിന്റെ അധ്യാപക സംഘടനയായ കെ.എസ്. ടി.എ നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങിലാണ് ഇ.പി പങ്കെടുത്തത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായുള്ള ചോദ്യങ്ങള്‍ക്ക് ചെറുപുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജന്‍ സംസാരിച്ചത്.
കെ.എസ്.ടി.എയുടെ കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ഇപി ജയരാജന്‍ നിര്‍വഹിച്ചു. എം വിജിന്‍ എംഎല്‍എ അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സിപിഎം കേന്ദ്ര നേതൃത്വം പരിശോധിച്ചേക്കുമെന്നാണ് സൂചന.
Comments are closed for this post.