2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘നെപ്പോളിയന്‍’ വിട്ടുകിട്ടാന്‍ രൂപമാറ്റം നീക്കിയേപറ്റൂ; വ്‌ളോഗര്‍മാര്‍ സമര്‍പ്പിച്ച ഹരജി തള്ളി

   

കൊച്ചി: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ വ്‌ലോഗര്‍ എബിന്‍ വര്‍ഗീസിന്റെയും ലിബിന്‍ വര്‍ഗീസിന്റെയും വാഹനം വിട്ടുകൊടുക്കണമെങ്കില്‍ രൂപമാറ്റം നീക്കണമെന്ന തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.

ഇബുള്‍ ജെറ്റ് സഹോദരന്മാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ ”നെപ്പോളിയന്‍” എന്ന വാന്‍ പഴയ പടിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. യൂട്യൂബില്‍ ഇരുപത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും സോഷ്യല്‍ മീഡിയകളില്‍ ആരാധകരും ഏറെയുള്ള ഇവരുടെ നെപ്പോളിയന്‍ എന്ന കാരവാന്‍ കഴിഞ്ഞ ഒരു കൊല്ലവും രണ്ട് മാസവുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കസ്റ്റഡിയിലാണ്.

ട്രാവല്‍ വ്‌ളോഗര്‍മാരായ ലിബിനും എബിനും വാഹനത്തിന്റെ നിറം രൂപം എന്നിവ മാറ്റിയും ടാക്‌സ് പൂര്‍ണമായും അടക്കാതെയും അതിതീവ്ര ലൈറ്റുകള്‍ ഘടിപ്പിച്ചും നിയമ ലംഘനം തുടര്‍ന്നപ്പോഴാണ് എം.വി.ഡിയുടെ പിടിവീണത്. വാഹനം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതോടെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.