2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ചു;  യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി

പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഒരു ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ചതിന് തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി. 
 
സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയ്‌ക്കെതിരെ 56ന് പിന്നിട്ട് നില്‍ക്കവെയാണ് സംഭവം നടന്നത്. സെര്‍വ് നഷ്ടപ്പെട്ട ജോക്കോവിച്ച് കോര്‍ട്ടില്‍ നിന്നും പുറത്തേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈന്‍ റഫറിയുടെ കഴുത്തില്‍ തട്ടിയത്. 
 
സംഭവത്തില്‍ ഖേദമുണ്ടെന്നും, മനപ്പൂര്‍വ്വമായിരുന്നില്ല എന്നും ജോക്കോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ‘അവര്‍ക്ക് ഉണ്ടായ വേദനയില്‍ ഞാന്‍ മാപ്പ് രേഖപ്പെടുത്തുന്നു. മനപ്പൂര്‍വ്വമല്ലായിരുന്നു. പക്ഷെ തെറ്റായിപ്പോയി. സംഭവത്തില്‍ ഞാന്‍ ഏറെ ദുഖിതനാണ്.’ ജോക്കോവിച്ചിന്റെ കുറിപ്പില്‍ പറയുന്നു.
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.