കൊല്ലം: കൊല്ലം ചിന്നക്കടയില്‍ മന്ത്രി പി.രാജീവിനെ കരിങ്കൊടിക്കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സനല്‍ പന്തളത്തിനടക്കം രണ്ടുപേര്‍ക്കാണ് പരുക്കേറ്റത്. സമീപത്തെ കടകളിലെ പാത്രങ്ങള്‍ ഉപയോഗിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലിസുകാരെയും ഡിവൈഎഫ്‌ഐക്കാര്‍ വെറുതെവിട്ടില്ല.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പൊലിസ് നോക്കിനില്‍ക്കേയായിരുന്നു അതിക്രമം. വ്യവസായ മന്ത്രി.പി. രാജീവ് കടന്നുപോകുന്ന വഴിയില്‍ കരിങ്കൊടി കാണിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പരിപാടിയിലേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുമ്പോള്‍ പൊലിസ് സമീപത്തുതന്നെയുണ്ടായിരുന്നു. മര്‍ദനത്തിനിടെ പല സാധനങ്ങളുമെടുത്ത് എറിയുന്നതും ക്രൂരമായി മര്‍ദിക്കുന്നതും പൊലിസ് നോക്കി നില്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ റിപ്പോര്‍ട്ടര്‍ ടിവി ക്യാമറമാന്‍ രാജേഷിനും മര്‍ദ്ദനമേറ്റു. മന്ത്രിയുടെ രണ്ട് പരിപാടികളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലിസിനൊപ്പം സംരക്ഷണമൊരുക്കി. അതേസമയം, മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം പൊലിസ് അടിച്ചമര്‍ത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ് ഉണ്ടായിരുന്നു.
Comments are closed for this post.