2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയുടെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റും ഇടിമിന്നലും തുടരും

ജിദ്ദ: സഊദിയിൽ പലയിടത്തായി പൊടിക്കാറ്റും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ദൂരക്കാഴ്ചയെ മറക്കുന്ന വിധത്തിൽ പൊടിക്കാറ്റ് ആഞ്ഞടിക്കും. ഇതോടൊപ്പം നേരിയ പേമാരിയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി. നജ്‌റാൻ, ജീസാൻ, അസീർ, അബഹ എന്നീ പ്രദേശങ്ങളിലായിരിക്കും പൊടിക്കാറ്റിന് കൂടുതൽ സാധ്യത. മക്കയിലും റിയാദിലും പൊടിക്കാറ്റിന് സാധ്യത കാണുന്നുണ്ട്.

മക്ക, റിയാദ് നഗരങ്ങളുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലാണ് പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുവാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.ചില ഭാഗങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിച്ചുവീശാൻ സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചു.

ചെങ്കടലിലെ തിരമാലകളുടെ ഉയരം ഒന്ന് മുതൽ രണ്ട് മീറ്റർ വരെ ആയിരിക്കുമെന്നും അതിനാൽ കടലിൽ ഇറങ്ങുന്നവർ കൂടുതൽ ജാഗ്രത കൈക്കൊള്ളാനും അധികൃതർ മുന്നറിയിപ്പ് നൽകി. ചെങ്കടലിന്റെ ഉപരിതല കാറ്റിന്റെ വേഗത വടക്ക് -പടിഞ്ഞാറ് ദിശകളിൽ 15 മുതൽ 35 കിലോമീറ്റർ വേഗതയിലും തെക്ക് – പടിഞ്ഞാറ് ഭാഗങ്ങളിൽ 15 മുതൽ 30 കിലോമീറ്റർ വേഗതയിലും ആയിരിക്കും. അതിനാൽ തീരദേശങ്ങളിൽ പോകുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.