2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം എഫ്‌സി ഗോവയ്ക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കിരീടം എഫ്‌സി ഗോവയ്ക്ക്. ഫൈനലില്‍ മുഹമ്മദന്‍സ് എസ്സിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് കിരീട നേട്ടം. ഡ്യൂറന്റ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എല്‍ ടീം എന്ന ചരിത്രനേട്ടവും എഫ്‌സി ഗോവ സ്വന്തമാക്കി.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ച മത്സരത്തില്‍ അധിക സമയത്താണ് വിജയ ഗോള്‍ പിറന്നത്. 105ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ക്യാപ്റ്റന്‍ എഡു ബേഡിയ ഗോവയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചു. പെനാല്‍റ്റി ബോക്‌സിന് പുറത്ത് വലതു മൂലയില്‍ നിന്ന് കിട്ടിയ ഫ്രീ കിക്ക് ഇടങ്കാലു കൊണ്ട് എഡു ബേഡിയ വലയിലെത്തിക്കുകയായിരുന്നു. ഗോവയുടെ പ്രധാനപ്പെട്ട മൂന്നാം കിരീടമാണിത്. നേരത്തെ ഐഎസ്എല്‍ ലീഗ് ഷീല്‍ഡും സൂപ്പര്‍ കപ്പ് കിരീടവും ഗോവ നേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.