2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകത്തിന് ദുബൈയുടെ കാരുണ്യം: വണ്‍ ബില്യണ്‍ മീല്‍സിന് വിജയകരമായ സമാപനം

അഷറഫ് ചേരാപുരം

ദുബൈ: ലോകത്തിന്റെ പട്ടിണി മാറ്റാനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വന്‍ വിജയത്തോടെ അവസാനിച്ചു.
50 രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് ഭക്ഷണം എത്തിക്കാനായി ആരംഭിച്ച പദ്ധതിയിലേക്കുള്ള സംഭാവനകള്‍ അസാധാരണമായിരുന്നു. 600 മില്യണ്‍ ഭക്ഷണം സംഭാവന ലഭിച്ചതായി അറിയിച്ച ശൈഖ് മക്തും 400 മില്യണ്‍ ഭക്ഷണം തന്റെ വകയായി നല്‍കുകയായിരുന്നു.
3,20,000 വ്യക്തികളും സ്ഥാപനങ്ങളും ഇതില്‍ പങ്കെടുത്തു. ലോകം ഇപ്പോള്‍ അനുഭവിക്കുന്ന ഭക്ഷ്യ സുരക്ഷാ വെല്ലു വിളികള്‍ക്കിടയില്‍ യു.എ.ഇ ജനതയുടെ സഹാനുഭൂതിയും മൂല്യങ്ങളുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് മക്തും ട്വീറ്റ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.