2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകത്തിലെ ഏറ്റവും മനോഹരമായ 50 ചെറിയ നഗരങ്ങളുടെ പട്ടികയിൽ യുഎഇയിലെ ഈ ചെറുപട്ടണവും

ദുബായ്: 2023 ലെ ലോകത്തിലെ ഏറ്റവും മനോഹരമായ 50 ചെറിയ നഗരങ്ങളുടെ പട്ടികയിൽ എമിറാത്തി നഗരമായ ഹത്തയും 3 അറബ് നഗരങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ, ഹൈ-എൻഡ് റെസ്റ്റോറന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന അമേരിക്കൻ കോണ്ടെ നാസ്റ്റ് ട്രാവലർ മാസികയുടെ പുതിയ കണക്കിലാണ് യുഎഇക്ക് നേട്ടം.

നഗരത്തിൽ ആസ്വദിക്കാൻ കഴിയുന്ന ഔട്ട്ഡോർ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനിടയിൽ, ദുബായിലെ ഗ്രാമീണ പർവത ജീവിതവുമായി പരിചയപ്പെടാൻ അനുയോജ്യമായ സ്ഥലമാണ് ഹത്തയെന്ന് മാഗസിൻ വ്യക്തമാക്കുന്നു. അതുപോലെ കുതിരസവാരി, മലനിരകളിൽ സൈക്ലിംഗ്, കയാക്കിംഗ് എന്നിവക്കും അനുയോജ്യമാണ് ഹത്ത.

പട്ടികയിൽ 4 അറബ് നഗരങ്ങൾ ഉൾപ്പെടുന്നു. ഹത്തയെ കൂടാതെ മൊറോക്കോയിലെ മൗലേ ഇദ്രിസ് സെർഹൗൺ, ടുണീഷ്യയിലെ സിഡി ബൗ സെയ്ദ്, ഈജിപ്തിലെ സിവ ഒയാസിസ് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു അറബ് ചെറു നഗരങ്ങൾ. ദുബായിലെ ഗ്രാമീണ പർവത ജീവിതവുമായി പരിചയപ്പെടാൻ അനുയോജ്യമായ സ്ഥലമാണ് ഹത്ത.

“ലോകത്തിലെ മുൻനിര ട്രാവൽ മാഗസിനുകളിലൊന്നായ കോണ്ടെ നാസ്റ്റ് ട്രാവലർ ലോകത്തിലെ ഏറ്റവും മനോഹരമായ 50 ചെറിയ പട്ടണങ്ങളുടെ പട്ടികയിൽ ഹത്തയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാക്കി മാറ്റുന്നതിൽ മാത്രമല്ല, എമിറേറ്റിന്റെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വികസന കാഴ്ചപ്പാടിന്റെ സാക്ഷ്യമാണ് ഈ അംഗീകാരം” ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു,


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.