2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദിനംപ്രതി 2.58 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തും; വരവേല്‍ക്കാന്‍ വന്‍ സന്നാഹവുമായി ദുബൈ വിമാനത്താവളം

ദുബൈ: വേനലവധി അവസാനിക്കാറായതോടെ യുഎഇയിലേക്ക് പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ചിരിക്കുകയാണ്. ദിവസേന 2.58 ലക്ഷം യാത്രക്കാര്‍ എന്ന രീതിയില്‍ 12 ദിവസം കൊണ്ട് 33 ലക്ഷത്തോളം പ്രവാസികളാണ് ദുബൈലേക്ക് എത്തുന്നത്.രണ്ടു മാസത്തിലേറെ നീണ്ട മധ്യവേനലവധിക്കു ശേഷം കുട്ടികള്‍ വീണ്ടും പഠനത്തിരക്കിലേക്ക് മടങ്ങിയെത്തുകയാണ്. 28ന് സ്‌കൂളുകള്‍ തുറക്കും. 26,27 തീയതികളിലാണ് കൂടുതല്‍ പ്രവാസികള്‍ എത്തുന്നത്. അന്ന് 5 ലക്ഷം യാത്രക്കാരെയാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ആഗമന ടെര്‍മിനലില്‍ പ്രതീക്ഷിക്കുന്നത്.

യാര്‍ഡുകളില്‍ മാത്രം പാര്‍ക്കിങ്

അതിഥികളെ സ്വീകരിക്കാന്‍ വരുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്കിങ് ടെര്‍മിനലുകളില്‍ നിര്‍ത്തണം. അല്ലാത്തവര്‍ വാലെ പാര്‍ക്കിങ്ങിനു നല്‍കാം. ടെര്‍മിനല്‍ ഒന്നിലും മൂന്നിലും അറൈവല്‍ ഭാഗത്തേക്കു ടാക്‌സികള്‍ക്കും ഔദ്യോഗിക വാഹനങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. റോഡില്‍ അനിയന്ത്രിത തിരക്ക് അനുഭവപ്പെടും എന്നതിനാല്‍ ടെര്‍മിനല്‍ 1, 3 എന്നിവയിലേക്കു പോകുന്നവര്‍ മെട്രോ ഉപയോഗിക്കുന്നതാവും നല്ലത്. രണ്ട് ടെര്‍മിനലുകളെയും ബന്ധപ്പിച്ചു സ്റ്റേഷനുകള്‍ ഉണ്ട്. റൈഡ്‌ െഹയ്‌ലിങ് ആപ്ലിക്കേഷനോ, ടാക്‌സിയോ, റെന്റ് എ കാറോ ഉപയോഗിക്കുന്നതും സൗകര്യപ്രദമാകും.

ഓട്ടമാറ്റിക് വാതിലുകള്‍ സജ്ജം

ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നീണ്ട ക്യു ഒഴിവാക്കാന്‍ സ്മാര്‍ട് ഗേറ്റുകളുടെ ഉപയോഗം കൂട്ടും. 4 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ സ്വയം സ്റ്റാംപ് ചെയ്യാനുള്ള സൗകര്യം 1,2,3 ടെര്‍മിനലുകളില്‍ ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ക്യുവില്‍ നില്‍ക്കേണ്ടതില്ല. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ചു പുറത്തു വരാം.

റസി!ഡന്റ് വീസയുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യാതെ പുറത്തു വരാം. സ്‌കാനറിലേക്ക് ഒന്നു നോക്കിയാല്‍ മാത്രം മതി. കണ്ണുകള്‍ സ്‌കാന്‍ ചെയ്തു പുറത്തിറങ്ങാം. യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കാന്‍ വിമാനത്താവള അധികൃതരും വിമാന കമ്പനികളും മറ്റു സേവനദാതാക്കളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Content Highlights:dubai welcome expatriates return from summer


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.