ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ദുബൈയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരുമായി കാര്യക്ഷമമായി സംവാദം നടത്താന്‍ ഒരു പ്ലാറ്റ് ഫോം പുറത്തിറക്കിയിട്ടുണ്ട്. ഫോര്‍ എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത പ്ലാറ്റ്‌ഫോം മുഖാന്തരം നാല്‍പ്പതിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ സംബന്ധിച്ചുളള പരാതികളും, നിര്‍ദേശങ്ങളും, അഭിപ്രായങ്ങളുമൊക്കെ ജനങ്ങള്‍ക്ക് സ്ഥാപനങ്ങളെ അറിയിക്കാന്‍ സാധിക്കും. കൂടാതെ ഓഫീസുകളിലെ ഫ്രണ്ട് ലൈന്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും, വാട്‌സാപ്പ് വഴി സംശയങ്ങള്‍ ദൂരീകരിക്കാനും ഈ ആപ്പ് അവസരം നല്‍കുന്നുണ്ട്.
‘ ഗവണ്‍മെന്റ് സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും, ജനങ്ങളുമായുളള ഇടപെടല്‍ മെച്ചപ്പെടുത്താനുമാണ് ഈ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്,’ ഷെയ്ഖ് ഹംദന്‍ പറഞ്ഞു. കൂടാതെ ജനങ്ങള്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ മാത്രമല്ലെന്നും, അവയുടെ രൂപകല്‍പനയിലും, നടപ്പിലാക്കലിലും, വിലയിരുത്തലിലും, നിര്‍ണായക സ്വാധീനമുളള പങ്കാളികളാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്തുത പ്ലാറ്റ്‌ഫോം വഴി ദുബൈയിലെ താമസക്കാര്‍ക്ക് ഗവണ്‍മെന്റ് സര്‍വീസില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഗവണ്‍മെന്റ് സര്‍വീസുകളുടെ നല്ല വശങ്ങളേയും, മോശം വശങ്ങളെക്കുറിച്ചുമുളള അഭിപ്രായങ്ങള്‍ അറിയിക്കാനും സാധിക്കും.
രണ്ട് മിനിറ്റില്‍ താഴെ സമയം മാത്രമാണ് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടികളെക്കുറിച്ചുളള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സമയം എടുക്കുക.
താഴെക്കൊടുത്തിരിക്കുന്ന സര്‍ക്കാര്‍ സര്‍വീസുകളിലേക്കാണ് ഫോര്‍ പ്ലാറ്റ്‌ഫോം വഴി നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കുക.
ദുബായ് സിവില്‍ ഡിഫന്‍സ്
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ദുബായ് ഫൗണ്ടേഷന്‍
സുപ്രീം ലെജിസ്ലേഷന്‍ കമ്മിറ്റി
ദുബായ് പോലീസ്
ദേശീയ ബോണ്ടുകള്‍
ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി
ദുബായ് മുനിസിപ്പാലിറ്റി
പബ്ലിക് പ്രോസിക്യൂഷന്‍
ഇസ്ലാമിക കാര്യങ്ങളുടെയും ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളുടെയും വകുപ്പ്
സാമ്പത്തിക, ടൂറിസം വകുപ്പ്
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്
ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്
ധനകാര്യ വകുപ്പ്
ദുബായ് സര്‍ക്കാര്‍ നിയമകാര്യ വകുപ്പ്
ദുബായ് ചേമ്പേഴ്‌സ്
ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്
ദുബായ് കസ്റ്റംസ്
തുറമുഖങ്ങള്‍, കസ്റ്റംസ്, ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍
നെഡ പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍
ദുബായിലെ എന്‍ഡോവ്‌മെന്റ് ആന്‍ഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷന്‍
ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സേവനങ്ങള്‍
ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍
സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി ഏജന്‍സി
മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്
ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്
ദുബായ് മീഡിയ കോര്‍പ്പറേഷന്‍
ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍
മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി
ദുബായ് വിമാനത്താവളങ്ങള്‍
ദുബായ് ഹെല്‍ത്ത് അതോറിറ്റി
ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍
ദുബായ് കോടതികള്‍
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി
നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ഗഒഉഅ)
റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)
ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി
ദുബായ് അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ്
ദുബായ് ഡിജിറ്റല്‍ അതോറിറ്റി
ദുബായ് സര്‍ക്കാര്‍ വര്‍ക്ക്‌ഷോപ്പ്
ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി
Comments are closed for this post.