ദുബൈ: സൂര്യ പ്രകാശത്തില്‍ നിന്നും 1800 മെഗാവാട്ട് സൃഷ്ടിക്കുക എന്ന വമ്പന്‍ ലക്ഷ്യ സാക്ഷാത്കാരത്തിനായി ലോകത്തെ ഏറ്റവും വിപുലമായ സൗരോര്‍ജ്ജ പാടം നിര്‍മ്മിക്കാനൊരുങ്ങി ദുബൈ. ദുബൈ ഇലക്ട്രിസിറ്റ് ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ)യാണ് അബുദബിയിലെ ഫ്യൂച്ചര്‍ എനര്‍ജി എന്ന കമ്പനിയുമായി കൂടിച്ചേര്‍ന്ന് പ്രസ്തുത പാടം നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നത്.മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്കിലാണ് പുതിയ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. വിവിധ ഘട്ടങ്ങളിലൂടെയാണ് അല്‍ മക്തൂം പാര്‍ക്കിനെ സോളാര്‍ കേന്ദ്രമാക്കിയെടുക്കാന്‍ യുഎഇ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സോളാര്‍ പാര്‍ക്കിലെ ആറാം ഘട്ട വികസന പദ്ധതി പ്രകാരമാണ് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
ഒരു കിലോവാട്ടിന് ഏകദേശം 8 ദിര്‍ഹത്തില്‍ താഴെ മാത്രം ചെലവ് വരുന്ന രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമാണ് സോളാര്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിലൂടെ ദുബൈ ലക്ഷ്യമിടുന്നത്.പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 65 ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ദുബൈയില്‍ ഇല്ലാതാകും. അടുത്ത വര്‍ഷം അവസാനത്തോടെ സോളര്‍ പാനലുകള്‍ പ്രവര്‍ത്തന സജ്ജമാകും. നിലവില്‍ ഇതുവരെ 2,327 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്. മേഖലയിലെ മൊത്തം വൈദ്യുതിയില്‍ 16% സൗരോര്‍ജത്തില്‍ നിന്നാണ്. 2026 ആകുമ്പോഴേക്കും ആകെ വൈദ്യുതിയില്‍ 24 ശതമാനവും സൗരോര്‍ജത്തില്‍ നിന്നായിരിക്കും. 1800 മെഗാവാട്ട് പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗരോര്‍ജ ഉല്‍പാദനം 4660 മെഗാവാട്ട് ആകും.
Content Highlights: dubai try to build world’s biggest solar park
Comments are closed for this post.