റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഭാഗമായ ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍ 58 സര്‍ക്കാര്‍ സ്‌കൂളുകളെയും അവിടുത്തെ 20,000ത്തോളം കുട്ടികളെയും ഡി.റ്റി.സിയുടെ സ്‌കൂള്‍ ബസ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്‌സില്‍ മൊത്തത്തിലുളള സര്‍ക്കാര്‍ സ്‌കൂളുകളെ ഡി.റ്റി.സി ആപ്പിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് 58 സ്‌കൂളുകളെ ആപ്പിലേക്ക് കൂട്ടിച്ചേര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 800 റൂട്ടുകളില്‍ ഡി.റ്റി.സി സ്‌കൂള്‍ മൊബൈല്‍ ആപ്പിന്റെ സേവനം യു.എ.ഇയില്‍ ലഭ്യമാണ്.
ഡി.റ്റി.സി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഡി.റ്റി.സിയുടെ സ്‌കൂള്‍ ബസ് ആപ്പിലേക്ക് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത രക്ഷിതാക്കള്‍ക്ക് തങ്കളുടെ മക്കള്‍ യാത്ര ചെയ്യുന്ന ബസിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും.കൂടാതെ കുട്ടികള്‍ സ്‌കൂളിലും വീട്ടിലും എത്തിച്ചേരുമ്പോള്‍ പ്രസ്തുത ആപ്പ് രക്ഷിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യും. ഡി.റ്റി.സിയുടെ ആപ്പ് ഉപയോഗിക്കുന്നത് വഴി കുട്ടികള്‍ ട്രാഫിക് ജാമില്‍ പെട്ടിട്ടുണ്ടോ മുതലായ കാര്യങ്ങളെല്ലാം രക്ഷിതാക്കള്‍ക്ക് മനസിലാവുകയും അവരുടെ സമയം നഷ്ടമാവാതിരിക്കുകയും ചെയ്യും.
Dubai Taxi Corporation (DTC), a subsidiary of #RTA, has initiated the integration of 58 government schools including more than 20,000 students into its School Bus application (DTC School Bus App).https://t.co/6pqh6VIL3f@DTCUAE pic.twitter.com/Wrl92rW28m
— RTA (@rta_dubai) May 3, 2023
ഇതിനൊപ്പം കുട്ടികളുടെ ആബ്‌സന്റ്, കുട്ടിയുടെ വീട്ടിലേക്ക് വഴി തെറ്റാതെ കുട്ടിയെ എത്തിക്കല്‍ മുതലായ കാര്യങ്ങള്‍ കൃതൃമായി പരിശോധിക്കാന്‍ ആപ്പ് സ്‌കൂള്‍ അധികൃതരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.’ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍ സ്‌കൂള്‍ ബസുകള്‍ ഫിറ്റായിട്ടിരിക്കണമെന്നും ബസില്‍ അത്യാധുനികമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരിക്കണമെന്നും നിര്‍ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് മൂലം ഒരു കുട്ടിപോലും ബസില്‍ അവശേഷിക്കാതെ സ്‌കൂളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പിക്കാനാവും. ഇത് കുട്ടികള്‍ക്ക് വലിയ സുരക്ഷയാണ് ഉറപ്പ് വരുത്തുന്നത്,’ ഡി.റ്റി.സി ഡയറക്ടറായ അബ്ദുല്ല ഇബ്രാഹിം അല്‍മിര്‍ പറഞ്ഞു.
കൂടാതെ ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ സ്‌കൂള്‍ ബസ് മോണിറ്ററില്‍ ബസ് സഞ്ചരിച്ച മൊത്തം കിലോമീറ്റര്‍, കണ്‍ട്രോള്‍ സെന്റര്‍, എമര്‍ജന്‍സി നമ്പറുകള്‍ മുതലായവയും കാണാന്‍ സാധിക്കും.
Comments are closed for this post.