ദുബൈ: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്രമുശാവറ അംഗവുമായ അബ്ദുസലാം ബാഖവിയെ ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് ആയി വീണ്ടും തിരഞ്ഞെടുത്തു. ദുബൈ വിമന്‍സ് അസോസിയേഷനില്‍ വച്ച് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ വെച്ചാണ് തീരുമാനം, സെക്രട്ടറിയായി ശുക്കത്തലി ഹുദവിയെയും ട്രഷററായി സൂപ്പി ഹാജി കടവത്തൂരിനെയും തിരഞ്ഞെടുത്തു.
അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട്, സക്കീര്‍ തങ്ങള്‍, അബ്ദുല്‍ ജലീല്‍ ഹാജി ഒറ്റപ്പാലം, ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി, യൂസുഫ് ഹാജി കല്ലേരി എന്നിവരാണ് വൈസ് പ്രിസിഡന്റുമാര്‍. ഇസ്മായില്‍ ഹാജി കെ വി, ജമാല്‍ ഹാജി മഞ്ചേരി, മിദ്‌ലാജ് റഹ്മാനി, ഹൈദര്‍ ഹുദവി, അബ്ദുല്‍ ഖാദര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരുമായി തിരഞ്ഞെടുത്തു. ഹുസൈന്‍ ദാരിമി അകലാട് ആണ് ഓര്‍ഗസൈസിങ്ങ് സിക്രട്ടറി. കമ്മിറ്റി വിപുലീകരണം ലക്ഷ്യം വച്ച് ദഅവാ വിങ്, മദ്രസ്സ വിങ്, ഹജ്ജ് ആന്റ് ഉംറ വിങ്, ഫിനാന്‍സ് വിങ്, റിലീഫ് ആന്റ് ചാരിറ്റി വിങ്, മീഡിയ വിങ് തുടങ്ങിയ വിവിധങ്ങളായ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. എസ്.കെ.എസ്.എസ്.ഫ് നാഷണല്‍ കമ്മിറ്റി പ്രസിഡെന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Comments are closed for this post.