ദുബൈ സുന്നി സെന്ററിന്റെ പുതിയ ആസ്ഥാന കേന്ദ്രത്തിന്റെ ഉദ്ഘാടന കര്‍മം ദുബൈ ഔഖാഫ് ഇസ്‌ലാമിക സ്ഥാപന വിഭാഗം മേധാവി അഹ്മദ് ഫൈസല്‍ ജനാഹി, സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി സെന്റര്‍ പ്രസിഡന്റുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഔഖാഫ് പ്രതിനിധി അഹ്മദ് അല്‍അന്‍സി എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
സയ്യിദ് ശുഐബ് തങ്ങള്‍, സയ്യിദ് ശകീര്‍ ഹുസൈന്‍ തങ്ങള്‍, സുപ്രഭാതം സി ഇ ഒ മുസ്തഫ മാഷ് മുണ്ടുപാറ, ഷൗക്കത് അലി ഹുദവി, സൂപ്പി ഹാജി, ഇബ്‌റാഹീം മുറിച്ചാണ്ടി, ജലീല്‍ ഹാജി ഒറ്റപ്പാലം, യൂസഫ് ഹാജി കല്ലേരി, ഇസ്മാഈല്‍ ഹാജി കെ വി, ജമാല്‍ ഹാജി, ഹുസൈന്‍ ദാരിമി, മജീദ് ഹാജി കുറ്റിക്കോല്‍, അനീസ് മുബാക് തുടങ്ങി വിവിധ മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
10,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ബില്‍ഡിംഗും 11,000ത്തിലധികം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വിശാലമായ കോമ്പൗണ്ടും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ആസ്ഥാനം.
പ്രവാസി സഹോദരങ്ങള്‍ക്കു വേണ്ടി പ്രഭാഷണങ്ങള്‍, പഠനക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍, രക്ത ദാന ക്യാമ്പ് പോലുള്ള ഒട്ടേറെ ധാര്‍മ്മിക, സാമൂഹിക, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന സുന്നി സെന്ററില്‍, നിലവില്‍ ആയിരത്തി ഇരുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ മദ്രസാ പഠനം നടത്തുന്നുണ്ട്.
Comments are closed for this post.