ദുബായ്: നിരവധി ഓഫറുകളുടെ ഷോപ്പിംഗ് അനുഭവം ഒരുക്കുന്ന ദുബായ് സമ്മർ സർപ്രൈസസിൽ (DSS) ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യവുമായി വാറ്റ് – ഫ്രീ വാരാന്ത്യം. ഇതിന്റെ ഭാഗമായി ജൂലൈ 9 വരെ നഗരത്തിലുടനീളമുള്ള 100-ലധികം പ്രധാന സ്റ്റോറുകളിൽ വാറ്റ് രഹിത വാരാന്ത്യം ആസ്വദിക്കാം. വെള്ളിയാഴ്ച ആരംഭിച്ച വാറ്റ് രഹിത വാരാന്ത്യം ഞായറാഴ്ച വരെ തുടരും.
ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ സാധാരണഗതിയിൽ മൊത്തം ബില്ലിന്റെ അഞ്ച് ശതമാനം വാറ്റ് ആയി നൽകണം. എന്നാൽ ഈ വാറ്റ് – ഫ്രീ വാരാന്ത്യത്തിൽ നൂറിലേറെ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ വാറ്റ് തുക നൽകേണ്ടതില്ല. ഇതോടെ മൊത്തം ബില്ലിന്റെ 5 ശതമാനം അധികമായി ലാഭിക്കാം. ഡിഎസ്എസിന്റെ ഭാഗമായി നടക്കുന്ന മറ്റെല്ലാ പ്രമോഷനുകൾക്കും പുറമെയാണ് ഈ വാറ്റ് – ഫ്രീ ഓഫർ കൂടി ലഭിക്കുന്നത്.
ആഭരണങ്ങൾ, ആക്സസറികൾ, ഫാഷൻ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ, കുട്ടികളുടെ വസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സ്പോർട്സ് ഐറ്റംസ്, കളിപ്പാട്ടങ്ങൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ എന്നിങ്ങനെ പ്രധാന വിഭാഗങ്ങൾക്കെല്ലാം തന്നെ വാറ്റ് രഹിത സൗകര്യം ലഭിക്കും.
വാറ്റ് രഹിത വാരാന്ത്യത്തിൽ പങ്കെടുക്കുന്ന ബ്രാൻഡുകളിൽ ഐഗ്നർ, ദി വാച്ച് ഹൗസ്, തൻജിം 1974, ഡെബെൻഹാംസ്, ഓഷ്‌കോഷ് ബിഗോഷ്, ഒസി ഹോം, എൻവോയ് ലണ്ടൻ, ആരോ, അമേരിക്കൻ ഈഗിൾ ഔട്ട്‌ഫിറ്റേഴ്‌സ്, ബ്രൂക്‌സ് ബ്രദേഴ്‌സ്, ലെസ് ബെഞ്ചമിൻസ്, പോർഷെ, ബോസിനി, ജെ ലിൻഡെബർഗ്, ഡെൽസി, ദാറ്റ്, റീപ്ലേ, റെയ്സ്, റിവർ ഐലൻഡ്, സ്പ്രിംഗ്ഫീൽഡ്, കാൽവിൻ ക്ലൈൻ, ലവ് മോഷിനോ, ലുലുലെമോൻ, മാക്സ് & കോ, സോൾ ഡിസ്ട്രിക്റ്റ്, ക്ലാർക്ക്സ്, കിപ്ലിംഗ്, ലാ മാർക്വിസ് ജ്വല്ലറി, ഒതാഖ് ഹോം, റെഡ് കാർപെറ്റ്, ഇന്റീരിയേഴ്സ്, ജഷൻമൽ, ദി വൺ, ഹോം ബോക്സ്, ലക്കി കിഡ്സ്, ഓൾ സെയിന്റ്സ്, ക്ലെയേഴ്സ്, ഇസിൽ, ബാത്ത് & ബോഡി വർക്ക്സ്, ഫേസ് ഷോപ്പ്, വി പെർഫ്യൂം, ലെഗോ, ന്യൂ ബാലൻസ്, കരേ, ഒമേഗ, റിവോളി, അമേരിക്കൻ റാഗ് സി, കാർട്ടേഴ്‌സ്, മോം സ്റ്റോർ, യുഎസ് പോളോ തുടങ്ങി നിരവധി ബ്രാൻഡുകൾ ലഭ്യമാണ്.
Comments are closed for this post.