2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയതി പ്രഖ്യാപിച്ചു

   

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് ഡി.എസ്.എഫിന്റെ തീയതികള്‍ പുറത്ത് വിട്ടത്. ഡിസംബര്‍ 8 മുതല്‍ 2024 ജനുവരി 14 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത്.ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികള്‍ കാണികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്.

കൂടാതെ ഷോപ്പിങ് അനുഭവങ്ങള്‍ കൂടുതല്‍ അനുഭവഭേദ്യമാക്കാനുള്ള നിരവധി തയ്യാറെടുപ്പുകള്‍ സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നടത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights:Dubai Shopping Festival Date Announced


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.