2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Photos: ദുബൈയെ ഓറഞ്ചിൽ മുക്കിയ ദുബൈ റണ്ണിന്റെ ചിത്രങ്ങൾ കാണാം

Photos: ദുബൈയെ ഓറഞ്ചിൽ മുക്കിയ ദുബൈ റണ്ണിന്റെ ചിത്രങ്ങൾ കാണാം

ദുബൈ: ദുബൈയുടെ ഐക്കണിക് റോഡായ ഷെയ്ഖ് സായിദ് റോഡ് ഓറഞ്ച് നിറത്തിൽ കുളിച്ച ഒരു പ്രഭാതത്തിനാണ് ഇന്ന് ദുബൈ സാക്ഷിയായത്.

ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബൈ റണ്ണിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, പുരുഷന്മാർ, വിവിധ രാജ്യക്കാർ തുടങ്ങി എല്ലാ വൈവിധ്യങ്ങളെയും ഓറഞ്ച് നിറത്തിൽ മുക്കിയായിരുന്നു ഇന്നത്തെ റൺ നടന്നത്.

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രീ ഫൺ റണ്ണെന്ന് വിശ്വസിക്കപ്പെടുന്ന ദുബൈ റണ്ണിനെ മുന്നിൽ നിന്ന് നയിച്ചത്.

രാവിലെ 6.30ന് തുടങ്ങുന്ന ഓട്ടത്തിന് പുലർച്ചെ 3.30ന് തന്നെ ആളുകൾ എത്തി തുടങ്ങിയിരുന്നു.

കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പം എത്തിയവരും തനിച്ച് എത്തിയവരും എല്ലാം കൂടി ചേർന്നതോടെ ദുബൈ റൺ ഓറഞ്ച് സാഗരമായി മാറി.

മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് ലോകത്തിലെ ഏറ്റവും ഫ്രീ റണ്ണിൽ പങ്കെടുത്തത്.

ഓറഞ്ച് നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് മിക്ക ആളുകളും റണ്ണിൽ പങ്കെടുത്തത്. കറുപ്പ്, നീല, വെള്ള വസ്ത്രങ്ങളും അണിഞ്ഞവരും ഉണ്ടായിരുന്നു.

ദുബൈ നിവാസികൾക്ക് പുറമെ ടൂറിസ്റ്റുകളായി എത്തിയവരും ദുബൈ റാങ്കിന്റെ ഭാഗമായിരുന്നു.

ചിത്രങ്ങൾ: ദുബൈ മീഡിയ ഓഫീസ്, എക്സ്, ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.