2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ദുബൈ പൊലിസ് കമാന്‍ഡ് സെന്ററുകളില്‍ വനിതാ സാന്നിധ്യം

ദുബൈ: ദുബൈ പൊലിസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളില്‍ വനിതാ സാന്നിധ്യം. ഇതാദ്യമായാണ് ഇത്തരം നിയമനമുണ്ടായത്. ആറു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് യോഗ്യത നേടി പുറത്തുവരികയായിരുന്നു. ആദ്യ ബാച്ചിലെ വനിതാ സേനാംഗങ്ങള്‍ ചുമതലയേറ്റു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓപ്പറേഷന്‍സിലേക്കാണ് വനിതാ ലഫ്റ്റനന്റുമാരായ മീറാ മുഹമ്മദ് മദനി, സമര്‍ അബ്ദുല്‍ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അല്‍ അബ്ദുല്ല, ബാഖിത ഖലീഫ അല്‍ ഗഫ്ലി എന്നിവരെ തിരഞ്ഞെടുത്തത്. നിരവധി പ്രത്യേക കോഴ്സുകളും പ്രായോഗിക പരിശീലനവും നേടിയ ശേഷമാണ് ഇവര്‍ ഈ വിഭാഗത്തിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.