ദുബൈ: ദുബൈയില്‍ 2026-ഓടെ പറക്കും ടാക്‌സികള്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ സ്‌കൈപോര്‍ട്‌സിന്റെ സിഇഒ ഡണ്‍കാണ്‍ വാക്കറാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ദുബൈയില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമാപന വേദിയിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൈപോര്‍ട്‌സാണ് യുഎഇയിലെ ആദ്യ വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.
പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ങ്ങള്‍ക്കായി വെര്‍ട്ടിപോര്‍ട്ട് ശൃംഖലയുള്ള ആദ്യ നഗരമായി ദുബൈ മാറും. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങുന്ന എയര്‍ ടാക്‌സികള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ വെര്‍ട്ടിപോര്‍ട്ടിന്റെ രൂപകല്പനയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. പറക്കും ടാക്‌സി വെര്‍ട്ടിപോര്‍ട്ടിന്റെ പ്രധാനകേന്ദ്രം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായിരിക്കും.
പാം ജുമൈര, ദുബൈ ഡൗണ്‍ടൗണ്‍, ദുബൈ മറീന എന്നിവിടങ്ങളിലെ വെര്‍ട്ടിപോര്‍ട്ടുകള്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കും.ഇത്തരം കാറുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെറും ആറ് മിനിറ്റ് കൊണ്ട് പാം ജുമൈരയിലെത്താന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights:dubai planning to make flying taxi facility before 2026
Comments are closed for this post.