2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മൃതദേഹം നാട്ടിലേക്കയക്കുന്നതിന് ഇരട്ടി ചാര്‍ജ്: തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബായ്: മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് ഇരട്ടി ചാര്‍ജ് വാങ്ങാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. എയര്‍ ഇന്ത്യയിലും, എയര്‍ ഇന്ത്യ എകസ്പ്രസിലും പഴയ നിരക്ക് തന്നെ തുടരും. മൃതദേഹത്തിന്റെ ഭാരം കണക്കാക്കി തുകനിശ്ചയിച്ച് കാര്‍ഗോ അയയ്ക്കുന്നതാണ് നിലവിലെ രീതി.

ഈ രീതിയില്‍ നേരത്തെ ഉണ്ടായിരുന്ന ഇളവ് ഒഴിവാക്കി കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെ നിശ്ചയിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

നിരക്ക് വര്‍ധനവ് പുനഃപരിശോധിക്കുമെന്ന് ശനിയാഴ്ച രാത്രി ദുബായിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പ്രവാസി സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.