2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: മലപ്പുറം തിരൂര്‍ കുറ്റൂര്‍ സ്വദേശി മുഹമ്മദ് നിസാര്‍.പി (33) ദുബൈയില്‍ നിര്യാതനായി. ദുബൈ അവീര്‍ കേന്ദ്രമായ എഎകെ ഗ്രൂപ് ഡയറക്ടറായി 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന നിസാര്‍ എഎകെ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകനാണ്. യുഎഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന നിസാര്‍ ജീവകാരുണ്യ മേഖലയിലും ഏറെ സജീവമായിരുന്നു. അസ്മാബിയാണ് മാതാവ്. ഭാര്യ: സഫ. മിസ്ഹബ്, ലീഫ എന്നിവര്‍ മക്കളാണ്. നിയമ നടപടികള്‍ക്ക്  ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.