2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജീവിക്കാം അഭിവൃദ്ധി നേടാം; ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ദുബൈയും

ജീവിക്കാം അഭിവൃദ്ധി നേടാം; ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ദുബൈയും

   

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച ഏത് പട്ടിക പ്രസിദ്ധീകരിച്ചാലും അതിൽ ഇടം പിടിക്കുന്ന നഗരമാണ് ദുബൈ. അത് ബിസിനസ് ആയാലും, കെട്ടിടങ്ങളുടെ കാര്യത്തിലായാലും, ആഡംബരത്തിലായാലും, ജീവിത സൗകര്യങ്ങളുടെ കാര്യത്തിലായാലും ദുബൈ എന്നും ലോകത്തിലെ ശ്രദ്ധേയ കേന്ദ്രമാണ്. ഇപ്പോഴിതാ റെസൊണൻസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ 10 നഗരങ്ങളിൽ ഒന്നാണ് ദുബൈ. താമസൗകര്യം, സ്നേഹം, സമൃദ്ധി എന്നിവയുള്ള നഗരങ്ങളുടെ പട്ടികയിലാണ് ദുബൈ ഇടംപിടിച്ചത്.

വമ്പൻ നഗരങ്ങളായ സാൻ ഫ്രാൻസിസ്കോ, ആംസ്റ്റർഡാം, ലോസ് ഏഞ്ചൽസ്, വാഷിംഗ്ടൺ, ഇസ്താംബുൾ, വിയന്ന, ടൊറന്റോ, ബോസ്റ്റൺ, മെൽബൺ, സൂറിച്ച്, സിഡ്‌നി എന്നിവയെക്കാളും ജീവിക്കാനും ജോലി ചെയ്യാനും അഭിവൃദ്ധി പ്രാപിക്കാനും മികച്ച നഗരമാണ് ദുബൈ എന്ന് റെസൊണൻസ് റിപ്പോർട്ട് പറയുന്നു.

ലണ്ടൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നഗരം. പാരീസ്, ന്യൂയോർക്ക്, ടോക്കിയോ, സിംഗപ്പൂർ, ദുബൈ, സാൻ ഫ്രാൻസിസ്കോ, ബാഴ്‌സലോണ, ആംസ്റ്റർഡാം, സിയോൾ എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങൾ.

ജീവിതക്ഷമത, സ്നേഹം, സമൃദ്ധി എന്നിവയുടെ പ്രധാന സൂചികകൾക്ക് കീഴിൽ, ഉപസൂചികകളായി നഗരത്തിന്റെ നടക്കാനുള്ള സൗകര്യം, കാഴ്ചകൾ, ലാൻഡ്‌മാർക്കുകൾ, പാർക്കും വിനോദവും, എയർപോർട്ട് കണക്റ്റിവിറ്റി, മ്യൂസിയങ്ങൾ, നൈറ്റ് ലൈഫ്, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ്, ആകർഷണങ്ങൾ, വിദ്യാഭ്യാസ നേട്ടം, മനുഷ്യ മൂലധനം, ഫോർച്യൂൺ 500 ഗ്ലോബൽ എന്നിവ ഉൾക്കൊള്ളുന്നു. കമ്പനികൾ, സ്റ്റാർട്ടപ്പുകളുടെ എണ്ണം എന്നിവയും ഈ പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്.

പ്രാദേശിക നഗരങ്ങളിൽ, അബുദാബി അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 25-ാം സ്ഥാനത്തും എത്തി. റിയാദ് (28), ദോഹ (36), കുവൈറ്റ് (58), മസ്‌കത്ത് (89) എന്നിവ തൊട്ടുപിന്നിൽ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.